വാഹനങ്ങളുടെ  നിർമ്മാണത്തിനുപയോഗിക്കുന്ന അസംസ്​കൃത വസ്​തുകളായ സ്​റ്റീൽ, അലുമിനിയം, ചെമ്പ്​, റബ്ബർ എന്നിവയുടെ വില വർധിച്ചതിനാലാണ് വില കൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എൻട്രി ലെവൽ മോഡലായ നാനോ മുതൽ ആരിയ വരെയുള്ള എല്ലാ മോാഡലുകൾക്കും വില കൂടും. പുതിയ വില പ്രകാരം നാനോക്ക്​ 2.18 ലക്ഷവും ആരിയക്ക്​ 17.29 ലക്ഷവുമായിരിക്കും ഷോറും വില.  ടി​യാഗോ പോലുള്ള മോഡലുകൾക്ക്​ ഇപ്പോൾ വൻ ഡിമാൻറാണ്​ വിപണിയിൽ. ഞായറാഴ്​ച  റെനോയും അവരുടെ കാറുകൾക്ക്​ മൂന്ന്​ ശതമാനം വിലയിൽ വർധനവ്​ വരുത്തിയിരുന്നു. അസംസ്​കൃത വസ്​തുകളുടെ  വില വർധനയും ​കറൻസി വിനിമയത്തിലെ സംഭവങ്ങളും കാരണം ടൊയോ​ട്ടയും കാറുകളുടെ വില നേരത്തെ തന്നെ വർധിപ്പിച്ചിരുന്നു.