വിമാനങ്ങൾ റൺവേയിൽ നിന്ന് വലിച്ച് നീക്കാനും മറ്റും പ്രത്യേക വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ടാറ്റയുടെ പ്രിമീയം ക്രോസ് ഓവർ ഹെക്സ ബോയിങ് വിമാനത്തെ വലിച്ച് നീക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാകുകയാണ്. എസ്‍യുവി ടോക്ക് എന്ന ഫേസ് ബുക്ക് പേജാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
41,433 കിലോഗ്രാം ഭാരമുള്ള ബോയിങ് വിമാനമാണ് ഹെക്സ് വലിച്ച് നീക്കുന്നത്. 189 യാത്രകരെ വരെ വഹിച്ച് നീങ്ങാൻ കഴിയുന്ന വിമാനമാണിത്. വിമാനവുമായി എകദേശം 30 മീറ്റർ ടാറ്റയുടെ ക്രോസ് ഒാവർ ഹെക്സയുടെ ഓട്ടോമാറ്റിക് വകദേദം നീങ്ങുന്ന വീഡിയോ ആണ് വൈറലാകുന്നത്.
കഴിഞ്ഞ വർഷമാദ്യം ഡൽഹി ഓട്ടോ എക്സ്പോയിലാണ് ഹെക്സ ആദ്യം പ്രദർശിപ്പിക്കുന്നത്. രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിലാണ് ഹെക്സയില്‍. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭിക്കുന്ന ഹെക്സ എക്സ് ഇയിൽ 150 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിനൊപ്പം അഞ്ചു സ്പീഡ് ട്രാൻസ്മിഷനുണ്ട്. ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ഹെക്സ എച്ച് എമ്മിനു വാരികോർ 400 എൻജിന്‍ കരുത്തേകും. 156 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ആറു സ്പീഡ് മാനുവൽ/ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗിയർബോക്സ്.
രണ്ട് വീലിൽ ഹെക്സ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങല്‍ പുറത്ത് വന്നതിനു പിന്നാലെയാണ് ഹെക്സയുടെ പുതിയ വിഡിയോയും പുറത്ത് വരുന്നത്.
>
