Asianet News MalayalamAsianet News Malayalam

ഭീമന്‍ മരത്തിനടിയില്‍പ്പെട്ട ടാറ്റ ഹെക്‌സക്ക് സംഭവിച്ചത്

Tata hexa tree accident
Author
First Published Oct 5, 2017, 3:31 PM IST

കനത്ത മഴയിൽ കടപുഴകി വീണ മരത്തിന്റെ അടിയിൽ നിന്ന് രക്ഷപ്പെട്ട ടാറ്റ ഹെക്സ എസ്‍യുവിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ‌ വൈറലാകുന്നു. കഴിഞ്ഞദിവസം മുംബൈയിലാണ് സംഭവം.

കനത്തമഴയില്‍ നിര്‍ത്തിയിട്ടിരുന്നു വാഹനത്തിനു മുകളിലേക്ക് ഭീമന്‍ മരം കടപുഴകി വീഴുകയായിരുന്നു. മരത്തിനു കീഴില്‍പ്പെട്ട് വാഹനം  തകര്‍ന്നടിഞ്ഞുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വാഹനത്തിന് കാര്യമായ പരിക്കുകൾ പറ്റിയെങ്കിലും യാത്രക്കാർക്ക് സുരക്ഷിതരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tata hexa tree accident

നേരത്തെ  41,413 കിലോഗ്രാം ഭാരമുള്ള  ബോയിങ് വിമാനത്തെ വലിച്ച് നീക്കുന്ന ഹെക്സയുടെ വീഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു. കഴിഞ്ഞ വർഷമാദ്യം ഡൽഹി ഓട്ടോ എക്സ്പോയിലാണ് ഹെക്സ ആദ്യം പ്രദർശിപ്പിക്കുന്നത്. രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിലാണ് ഹെക്സയില്‍. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭിക്കുന്ന ഹെക്സ എക്സ് ഇയിൽ 150 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിനൊപ്പം അഞ്ചു സ്പീഡ് ട്രാൻസ്മിഷനുണ്ട്.

ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ഹെക്സ എച്ച് എമ്മിനു വാരികോർ 400 എൻജിന്‍  കരുത്തേകും. 156 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ആറു സ്പീഡ് മാനുവൽ/ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗിയർബോക്സ്. 11.99 ലക്ഷം മുതൽ 17.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ വില.

Follow Us:
Download App:
  • android
  • ios