ടാറ്റാ മോട്ടോഴ്‌സ് 150ാം വാര്‍ഷികാഘോഷം പ്രത്യേക പരിമിതകാല ഓഫറുകള്‍

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റാ മോട്ടോഴ്‌സ് 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പരിമിതകാല ഓഫറുകള്‍ ഒരുക്കിയിരിക്കുന്നു.

ജൂണ്‍ 25 വരെയാണ് ഓഫര്‍ കാലാവധി. ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍, ഒരു രൂപയ്ക്ക് ഇന്‍ഷ്വറന്‍സ് നേടാനുള്ള അവസരം, പ്രത്യേക എക്‌സ്‌ചേഞ്ച് ബോണസ് തുടങ്ങി നിരവധി ഓഫറുകളാണ് ടാറ്റാ മോട്ടോഴ്‌സ്‌ പ്രഖ്യാപിച്ചിരിക്കുന്നത്.

തിയാഗോ, കോംപാക്ട് എസ്‌യുവി നെക്‌സോണ്‍ എന്നിവയടക്കം യാത്രാവാഹന നിരയില്‍ മുഴുവന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.