മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോഴ്‌സ് പുതിയ ബസ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഈ ബസുകള്‍ പ്രവര്‍ത്തിക്കുക.

മെട്രോ നഗരങ്ങളെ ലക്ഷ്യമാക്കിയാണ്‌ വാഹനം പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഒന്നര കോടി മുതല്‍ രണ്ടു കോടി രൂപ വരെയാണ് വാഹനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത്.

പൂനെ, ധര്‍വാഡ്, പാന്റ്‌നഗര്‍, ലക്‌നോ എന്നിവിടങ്ങളിലാണ് ബസിന്റെ നിര്‍മാണം, രൂപകല്‍പ്പന എന്നിവ നടക്കുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തില്‍ ഓടുന്ന ബസുകളും ടാറ്റ അവതരിപ്പിച്ചു.