ട്രാവലറിനു ടാറ്റയുടെ ഇരുട്ടടി!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Aug 2018, 3:16 PM IST
Tata Winger 15-Seater Launched
Highlights

  • ഫോഴ്‌സിന്‍റെ ജനപ്രിയ വാഹനം ട്രാവലറിന് മുട്ടന്‍ പണിയുമായി ടാറ്റ

ഫോഴ്‌സിന്‍റെ ജനപ്രിയ വാഹനം ട്രാവലറിന് മുട്ടന്‍ പണിയുമായി മിനിബസ് വിംഗറിന്‍റെ പരിഷ്‍കരിച്ച മോഡലിനെ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. പതിനഞ്ച് സീറ്ററാണ് ടാറ്റ പുറത്തിറക്കിയ വിംഗര്‍ 15 എസ് ഡികോര്‍ എന്ന പുതിയ മോഡലിലുള്ളത്.  12.05 ലക്ഷം രൂപയാണ് മിനി ബസിന്റെ എക്‌സ്‌ഷോറൂം വില. 

2.2 ലീറ്റര്‍ ഡൈകോര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍രെ ഹൃദയം.  100 പിഎസില്‍ 4000 ആര്‍പിഎം വരെ കരുത്തും 190 എന്‍എം ടോര്‍ഖും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 5.46 മീറ്റര്‍റാണ് നീളം. ഉള്‍ഭാഗത്തെ ഉയരം 1.9 മീറ്റര്‍ ആണ്. ലഗേജ് സ്‌പേസ് 600 ലീറ്റര്‍. 15 ഇഞ്ചാണ് വീലുകള്‍.

ടൂര്‍ ഓപ്പറേറ്റേഴ്‌സിനെ ലക്ഷ്യമിട്ട് പുറത്തിറക്കിയ വിംഗര്‍ 15 എസിന് പുഷ്ബാക്ക് സീറ്റുകള്‍ , ഓരോ സീറ്റിനും പ്രത്യേകം എസി വെന്റ്, ഓരോ നിരയിലും യുഎസ്ബി ചാര്‍ജിങ് പോയിന്റുകള്‍ എന്നിവയുണ്ട്. പരമാവധി യാത്രാസുഖം ഉറപ്പാക്കാന്‍ ഇന്‍ഡിപ്പെന്‍ഡന്റ് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. മോണോകോക്ക് ബോഡിയില്‍ ഒരുങ്ങുന്ന വാഹനം നിലവില്‍ മഹാരാഷ്ട്ര വാഹന വിപണിയില്‍ മാത്രമാണ് മിനി ബസ് ലഭ്യമാക്കിയിരിക്കുന്നത്.

loader