പിന്‍സീറ്റിലെ കേബിള്‍ സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പതിനൊന്നായിരം വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ഇലക്ട്രിക് വാഹന രംഗത്തെ അതികായരായ ടെസ്‌ല. മോഡല്‍ X എസ്.യു.വികളാണ് കമ്പനി പരിശോധയ്ക്കായി തിരിച്ചുവിളിച്ചിരിക്കുന്നത്.
കമ്പനി ഇതുവരെ ആകെ വിറ്റഴിച്ചവയില്‍ 3 ശതമാനം മോഡല്‍ X കാറുകളാണ് തിരിച്ചുവിളിക്കുന്നത്. 2016 ഒക്ടോബര്‍ 28 മുതല്‍ 2017 ഓഗസ്റ്റ് 16 വരെയുള്ള കാലയളവില്‍ നിര്‍മിച്ച മോഡലുകളാണ് പരിശോധനയ്ക്ക് വിളിക്കുന്നത്.
കമ്പനിയുടെ ഇന്റേണല്‍ പരീക്ഷണത്തിലാണ് ഈ പിഴവ് ശ്രദ്ധയില്‍പ്പെട്ടത്. തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ട കാറുകള്‍ മൊബൈല്‍ സര്‍വ്വീസ് ഓപ്പറേറ്റര്‍മാര്‍ പത്തു മിനിറ്റിനുള്ളില്‍ പരിശോധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ടെസ്‌ല അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ ടെസ്‌ലയ്ക്ക് വേണ്ടത്ര സ്വാധീനം ഇല്ലാത്തതിനാല്‍ തിരിച്ചുവിളിയില്‍പ്പെട്ട കാറുകള്‍ ഇവിടെയുണ്ടാകാന്‍ സാധ്യത കുറവാണ്.
