പാര്‍ക്ക് ചെയ്ത സ്‌കൂട്ടറുകളുടെ സീറ്റിനടിയില്‍ പണവും മൊബൈല്‍ഫോണും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്‍തുക്കള്‍ സൂക്ഷിച്ചുവയ്ക്കുന്നത് പലരുടേയും പതിവാണ്. ഏറെ സുരക്ഷിതമായിരിക്കും ഇവിടം എന്നായിരിക്കും പലരുടെയും ധാരണ. എന്നാല്‍ അങ്ങനെയല്ല എന്നു കാണിക്കുകയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ മോഷണദൃശ്യങ്ങള്‍. പൂനെയില്‍നിന്നും റെക്കോര്‍ഡ് ചെയ്ത സിസിടിവി ദൃശ്യങ്ങളാണിത്.

ചുറ്റും പലവട്ടം നോക്കി കാണുന്നില്ല എന്നുറപ്പുവരുത്തുന്ന കള്ളന്‍ ആദ്യം സീറ്റിന്റെ വശത്തുകൂടി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതും അത് നടക്കാതെ വന്നപ്പോള്‍ അടിയില്‍ കയ്യിട്ട് സീറ്റ് തുറക്കുന്നതും കാണാം. ആളുകള്‍ നടക്കുന്നതിനിടയില്‍ നൊടിയിട കൊണ്ടാണ് മോഷണമെന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ സീറ്റ് തുറക്കാമെന്നത് പലര്‍ക്കും പതിയ അറിവായിരിക്കും. അതിനാല്‍ എത്രയും പെട്ടെന്ന വീഡിയോ കാണൂ, പ്രത്യേകിച്ച് സ്‍കൂട്ടര്‍ ഉടമകള്‍.