നിർത്തിയിട്ടിരുന്ന ലോറികളുടെ ടയറുകൾ  മോഷണം പോയി. കാഞ്ഞിരപ്പള്ളി പൊൻകുന്നത്താണ് സംഭവം. ജാക്കി ഉപയോഗിച്ച് ലോറികൾ ഉയർത്തിയ ശേഷമാണ് ടയറുകൾ മോഷ്ടിച്ചിരിക്കുന്നത്. പൊൻകുന്നം ഒന്നാം മൈലിലാണ് നിർത്തിയിട്ടിരുന്ന ലോറികളുടെ ഉൾപ്പടെ ടയറുകൾ മോഷണം പോയത്.

ഫിലിപ്പ് ജോസ് എന്നായളുടെ ഉടമസ്ഥതയിലുള്ള മാങ്ങാക്കുഴിയിൽ ടിമ്പേഴ്സ് എന്ന സ്ഥാപനത്തിന്റെ ലോറികളിൽ നിന്നും ഗോഡൗണിൽ നിന്നുമുള്ള ടയറുകളാണ് മോഷ്ട്ടിച്ചത്. ജാക്കി ഉപയോഗിച്ച് ലോറികൾ ഉയർത്തിയ ശേഷമാണ് ടയറുകൾ ഊരി എടുത്തത്. ലോറികളിലുണ്ടായിരുന്ന രണ്ട് ജാക്കികൾക്ക് പുറമേ ഒരു ജാക്കി കൂടി ഘടിപ്പിച്ചിട്ടുണ്ട്. ഒരു ലോറിയുടെ പിൻഭാഗത്തെ നാല് ടയറുകളും മറ്റൊന്നിന്റെ പിൻഭാഗത്തെ ഒരു വശത്തെ രണ്ട് ടയറുകളും ഗോഡൗണിൽ സൂക്ഷിച്ചിരുന്ന നാല് ടയറുകളും അഞ്ച് മീഷ്യൻ വാളുകളും  മോഷണം പോയതായി ഉടമ ഫിലിപ്പ് ജോസ് പറഞ്ഞു.

സ്ഥാപനത്തിൽ നിർ‍ത്തിയിട്ടിരുന്ന ലോറിയിൽ നിന്നും ജാക്കി ഉപയോഗിച്ച് ടയർ മോഷ്ട്ടിച്ച സംഭവം നാട്ടുകാരെ ഞെട്ടിച്ചിരിക്കുയാണ്. പൊൻകുന്നം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രാത്രി 12 മണിക്ക് ഇതുവഴി ഒരു പിക്കപ്പ് വാൻ പോയതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.