മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ സിറ്റിക്കും സിയാസിനും വെല്ലുവിളിയുമായി ടൊയോട്ടയുടെ പുതിയ കാർ വരുന്നു. ആഗോളവിപണിയിലുള്ള യാരിസാണ് ഇന്ത്യയിലേക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനാലാമത് ദില്ലി ഓട്ടോ എക്സ്പോയിലായിരിക്കും ടോയോട്ട കാറിനെ അവതരിപ്പിക്കുക.
ആഗോള വിപണിയിലുള്ള യാരീസ് വയോസ് എന്ന പേരിലാവും ഇന്ത്യൻ വിപണിയിലേക്ക് എത്തുക. നിലവിൽ തായ്ലാൻറ് വിപണിയിലുള്ള വാഹനത്തിന്‍റെ പരിഷ്കരിച്ച പുതിയ 87 ബി.എച്ച്.പി കരുത്തുള്ള പ്രതീക്ഷിക്കാം. 1.2 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമായിട്ടായിരിക്കും കാർ വിപണിയിലെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രങ്ങൾ പുറത്ത് വിട്ടാണ് ടോയോട്ട കാറിൻറെ വരവറിയിച്ചത്.
