മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ ഹോണ്ട സിറ്റിക്കും മാരുതി സിയാസിനും വെല്ലുവിളിയുമായി പുതിയ യാരിസുമായി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട. ദില്ലി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനം മാർച്ചിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
2020ൽ ഉത്പാദനം അവസാനിപ്പിക്കുന്ന എറ്റിയോസിന്റെ പകരക്കാരനായിട്ടാണ് യാരിസിനെ പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രീമിയം വിഭാഗത്തിലേക്കാണ് യാരിസ് എത്തുക എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകൾ.
സെഡാനെ കൂടാതെ യാരിസ് ഹാച്ച്ബാക്കിനേയും ടൊയോട്ട ഇന്ത്യയിലെത്തിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഇതുവരെ കമ്പനി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. യാരിസ് സെഡാൻ സിറ്റി, സിയാസ്‍, വെർണ, വെന്റോ തുടങ്ങിയ വാഹനങ്ങളുമായി ഏറ്റമുട്ടുമ്പോൾ ഹാച്ച്ബാക്ക് ബലേനൊ, ഐ 20 തുടങ്ങി വാഹനങ്ങളുമായി ഏറ്റുമുട്ടും.
നിലവിൽ തായ്‍ലാന്റ് വിപണിയിലുള്ള വാഹനത്തിൽ 87 ബിഎച്ച്പി കരുത്തുള്ള 1.2 ലീറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ള എന്നാൽ ഇന്ത്യയിലെത്തുമ്പോള്‍ 1.5 ലീറ്റർ ഡീസൽ എൻജിനുമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
