കല്യാണം കഴിഞ്ഞാല്‍ വധൂവരന്മാര്‍ക്ക്ചില കൂട്ടുകാര്‍ ചേര്‍ന്ന് ചെറിയ ചില പണികളൊക്കെ കൊടുക്കാറുണ്ട്. ബൈക്കിലും, കാളവണ്ടിയിലും, മറ്റു വാഹനത്തിലുമൊക്കെയായി ഇവരെ ആനയിച്ചു കൊണ്ട് പണികൊടുക്കാറാണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. എന്നാല്‍ ഇത്തവണ പെരുമ്പാവൂരിലെ ഒരു നവദമ്പതികള്‍ക്ക് പണി കൊടുത്തത് കൂട്ടുകാരല്ലെന്നു മാത്രം പകരം ഗതാഗത കുരുക്കാണ്. 

വിവാഹം കഴിഞ്ഞ് സല്‍ക്കാര സ്ഥലത്തേക്ക് കാറില്‍ പുറപ്പെട്ട് വധൂവരന്മാരാണ് എംസി റോഡിലുള്ള ഗതാഗത കുരുക്കില്‍പ്പെട്ടത്. എന്നാല്‍ കാറില്‍ നിന്നിറങ്ങി സുഹൃത്തിന്റെ ഇരുചക്ര വാഹനത്തില്‍ സ്വീകരണ സ്ഥലത്തെത്തിയപ്പോള്‍ രണ്ടു മണിക്കൂര്‍ വൈകിയിരുന്നു. എന്നാല്‍ വിവാഹ ജീവിതത്തിലെ ആദ്യ പ്രതിസന്ധി ഇങ്ങനെയാവണമെന്നാണ് ദൈവനിശ്ചയമെന്ന് ദമ്പതികള്‍ പറയുന്നു.

മാവേലിപ്പടി പാറപ്പുറം പി. വി വര്‍ഗീസിന്റെയും ബ്രിജിത്തിയുടെയും മകന്‍ പി. വി അനിലിന്റെയും കാഞ്ഞിരിപ്പിള്ളി വാഴവേലില്‍ സോജന്റെയും ഷൈനിയുടെയും മകള്‍ റോസ് മേരിയുടെയും വിവാഹ യാത്രയ്ക്കിടെയാണ് സംഭവം.

ആയത്തുപടി പള്ളിയിലായിരുന്നു വിവാഹം. രാവിലെ 11 തുടങ്ങിയ വിവാഹച്ചടങ്ങ് 12 അവസാനിച്ചു . തുടര്‍ന്ന് ഇരുവരും ബന്ധുക്കളും ചേര്‍ന്ന് സല്‍ക്കാരത്തിനായി പെരുമ്പാവൂരിലെ സീമാസ് ഓഡിറ്റോറിയത്തിലേക്ക് പോകുന്നതിനിടയിലാണ് ഗതാഗത കുരുക്കിയാലത്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഗതാഗത കുരുക്ക് മാറാത്തതിനെ തുടര്‍ന്ന് ഒപ്പം വന്ന സുഹൃത്ത് തന്റെ ബൈക്ക് ദമ്പതിമാര്‍ക്കായി നല്‍കി തുണയാവുകയായിരുന്നു.

എന്നാല്‍ വിവാഹ സല്‍ക്കാരത്തിന് നവദമ്പതികളെ കാണാത്തിനെ തുടര്‍ന്ന് വിരുന്നെത്തിയ കുറേ അതിഥികള്‍ ഇതിനിടെ മടങ്ങുകയും ചെയ്തു. അനില്‍ പാറപ്പുറം ഗ്രാനൈറ്റ്‌സ് മാനേജിംഗ് ഡയറക്ടറും റോസ് മേരി ജെറ്റ് എയര്‍വേഴ്‌സ് ഉദ്യോഗസ്ഥയുമാണ്.