സംസ്ഥാനത്തു ശക്തമായ മഴ തുടരുന്നു. മഴയില്‍ സംസ്ഥാനത്തെ റെയില്‍ഗതാഗതം താറുമാറായി. കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കിയിട്ടുണ്ട്. എറണാകുളം – കൊല്ലം മെമു, കൊല്ലം – എറണാകുളം മെമു, എറണാകുളം –കോട്ടയം, കോട്ടയം – എറണാകുളം, എറണാകുളം–കായംകുളം, കായംകുളം–എറണാകുളം, പുനലൂർ – ഗുരുവായൂർ, ഗുരുവായൂർ–പുനലൂർ പാസഞ്ചറുകളും, തിരുനൽവേലി – പാലക്കാട്, പാലക്കാട്–തിരുനൽവേലി പാലരുവി എക്സ്പ്രസുകളുമാണ് റദ്ദാക്കിയത്. മറ്റു ട്രെയിനുകൾ വേഗം കുറച്ച് ഓടിക്കുകയാണ്.