തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരും തമ്മിലടിച്ചു. ഇന്നു രാവിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധക്കെത്തിയപ്പോഴായിരുന്നു സംഭവം. ഇരുവിഭാഗങ്ങളിൽ നിന്നുമായി രണ്ടു പേർക്ക് പരിക്കേറ്റു.
തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ തിരിമറി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധനക്കെത്തിയതായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ. പരിശോധന പുരോഗമിക്കുന്നതിനിടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് മാനേജറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചേദ്യം ചെയ്യുന്നതിനോട് മാനേജർ സഹകരിച്ചില്ലെന്നും കൃത്യ നിർവഹണത്തിന് തടസ്സം നിന്നെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ആരോപണം.പരിക്കേറ്റ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് സൂപ്രണ്ട് വിവേകിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോപണം ഡ്യൂട്ടി ഫ്രീ ഷേപ്പ് മാനേജർ നിഷേധിച്ചു. തമ്മിലടയിൽ പരിക്കേറ്റ ഇയാലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിത്തു.ഇയാളുടെ പരാതിയിന്മേൽ വലിയ തുറ പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പരിശോധനയിൽ ഒന്നരക്കോടി രൂപയുടെ അനധികൃത ഇടപാടു കണ്ടെത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
