കൊടുങ്കാറ്റില്‍ ലോറി 'പറന്നു' വീഡിയോ!

കൊടുങ്കാറ്റില്‍ വീടുകളും മരങ്ങളുമൊക്കെ പറന്നു പോകുന്നത് സാധാരണ വാര്‍ത്തയാണ്. എന്നാൽ കൂറ്റനൊരു ലോറി പറന്നുപോകുന്നത് ആരെയും അമ്പരപ്പിക്കും. അമേരിക്കയിലെ നവാഡയിലാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കനത്ത കാറ്റുമൂലം മറഞ്ഞു വീഴുന്ന ലോറിയുടെ വിഡിയോ പറക്കും ലോറി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പത്ത് ചക്രമുള്ള ലോറിയാണ് കാറ്റ് പിടിച്ച് മറിയുന്നത്. ലോറിക്കു പിന്നിൽ നിർത്തിയ വാഹനത്തിലെ ഡാഷ് കാമിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.