ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന പദവി സ്വന്തമാക്കി വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ്. ലാസ് വേഗസില്‍ നടന്ന ലേലത്തില്‍ 929,000 ഡോളറിനാണ് ഈ ബൈക്ക് വിറ്റുപോയത്. ഇന്ത്യന്‍ നിരക്കില്‍ 6.35 കോടി രൂപയോളമാകും വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ് മോട്ടോര്‍സൈക്കിളിന്റെ മൂല്യം.
ആധുനിക നൂറ്റാണ്ട് കണ്ട ആദ്യ സൂപ്പര്‍ബൈക്കാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ്. പ്രശസ്ത നടനും റൈഡറുമായ സ്റ്റീവ് മക്ക്വീന്‍ ഒരു കാലത്ത് ഉപയോഗിച്ചിരുന്നതാണ് 1915 സൈക്ലോണ്‍ മോട്ടോര്‍സൈക്കിളിന്റെ മൂല്യം ഉയരാന്‍ കാരണം. നികുതിയും മറ്റ് നിരക്കുകളും ഉള്‍പ്പെടെ പത്തു ലക്ഷം ഡോളറിന് മേലെയാകും മോട്ടോര്‍സൈക്കിളിന്റെ പ്രൈസ് ടാഗ്.
മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങിന് സാധിക്കുമെന്നാണ് അവകാശവാദങ്ങള്‍.
1948 മുതല്‍ 1952 വരെയുള്ള കാലയളവിലാണ് മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം നടന്നത്. ഇക്കാലയളവില്‍ ആകെമൊത്തം 33 വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങുകളാണ് വിപണിയില്‍ എത്തിയത്.
