ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഏറ്റവും വലിയ ആരാധകരിലൊരാളാണ് വീരേന്ദ്രര്‍ സേവാഗ്. ആരാധകര്‍ സ്നേഹത്തോടെ വീരു സച്ചിന്‍റെ പ്രിയ ഓപ്പണറാണ്. സച്ചിനും വീരുവും കഴിഞ്ഞ കുറേ മണിക്കൂറുകളായി രാജ്യത്തെ വാഹനലോകത്ത് സജീവ ചര്‍ച്ചാവിഷയമാണ്. സച്ചിന്‍ സേവാഗിന് ഒരു വാഹനം സമ്മാനമായി നല്‍കിയെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അത് സമ്മാനമല്ലെന്നും സച്ചിന്റെ സ്വപ്ന വാഹനം സേവാഗ് പണം നല്‍കി വാങ്ങിയതെന്നുമാണ് മറ്റുചിലര്‍ പറയുന്നത്.
എന്തായാലും ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാറായ 730 എൽഡി സ്വന്തമാക്കിയ വിവരം സേവാഗ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കൂടാതെ സച്ചിനും ബിഎംഡബ്ല്യുവിനും സേവാഗ് നന്ദിയും അറിയിച്ചിട്ടുണ്ട്.
തന്റെ ഓപ്പണിങ് പാർട്നറും സുഹൃത്തുമായ സേവാഗ് പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം സച്ചിനും പങ്കുവെച്ചിട്ടുണ്ട്. സേവാഗ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയതിൽ സന്തോഷമുണ്ടെന്നും വളരെ കാലങ്ങളോളം തന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനമായിരുന്നു സെവൻ സീരിസെന്നുമാണ് സച്ചിൻ ട്വിറ്ററില്‍ കുറിച്ചത്. ഇതാണ് സച്ചിന്‍ സമ്മാനമായി സേവാഗിന് നല്‍കിയതാണ് വാഹനം എന്ന വാര്‍ത്തകള്‍ക്കു പിന്നില്‍. എന്നാൽ ഈ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമൊന്നുമില്ല.
എന്തായാലും ഏകദേശം 1.26 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ബിഎംഡബ്ല്യു ഇപ്പോള്‍ വീരുവിന്‍റെ ഗാരേജിലെത്തിയിരിക്കുന്നു. ഏറ്റവും പുതിയ ട്വിൻപവർ ടർബോ എന്‍ജിന്‍ ടെക്നോളജിയാണ് ബിഎംഡബ്ല്യു 7 സീരിസിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ലിറ്റർ ആറു സിലിണ്ടർ ഡീസൽ എന്‍ജിൻ 195 കിലോവാട്ട് / 265 എച്ച് പി കരുത്ത് സൃഷ്ടിക്കും. 2000-2500 ആർപിഎമ്മിൽ 620 ന്യൂട്ടൺ മീറ്ററാണ് പരമാവധി ടോർക്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 6.2 സെക്കൻഡ് മാത്രം മതി. 250 കിലോമീറ്ററാണ് പരമാവധി വേഗം.
