എയര്‍ ഇന്ത്യയില്‍ ഇനി നോണ്‍ വെജ് ഭക്ഷണം ലഭിക്കില്ല. ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി എയര്‍ ഇന്ത്യയുടെ എല്ലാ ഇക്കണോമി ക്ലാസുകളിലേയും ഡൊമസ്റ്റിക് വിമാനങ്ങളിലേയും ഭക്ഷണം പൂര്‍ണമായും വെജിറ്റേറിയനാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 90 മിനിറ്റില്‍ താഴെ യാത്ര ചെയ്യുന്നവര്‍ക്ക് നല്‍കി വരുന്ന വെജിറ്റേറിയന്‍ ഭക്ഷണം ഇനി എല്ലാ ആഭ്യന്തര വിമാനങ്ങളിലേയും ഇക്കണോമി ക്ലാസുകളിലും നല്‍കാനാണ് പദ്ധതി.

നോണ്‍ വെജ് ഭക്ഷണങ്ങള്‍ യാത്രക്കാര്‍ക്ക് താല്‍പര്യമില്ലാത്തതും വലിയ തോതില്‍ ഉപയോഗ ശൂന്യമാക്കുന്നതുമാണ് പിന്മാറ്റത്തിനു കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. എന്നാല്‍ അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഭക്ഷണം പഴയരീതിയില്‍ തന്നെ തുടരം.