ഇന്ത്യൻ മൊബൈൽ വിപണിയിലെ അനിഷേധ്യ സാനിധ്യമാണ് ചൈനീസ് മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളായ ഷവോമി. ഇപ്പോള്‍ ഷവോമിയെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇന്ത്യയിലെ വാഹനിര്‍മ്മാതാക്കളുടെയൊക്കെ നെഞ്ചിടിപ്പിക്കുന്നതാണ്. ഇന്ത്യന്‍ വാഹനവിപണിയിലേക്ക ഷവോമി വലതു കാല്‍ വയ്ക്കുകയാണത്രെ. ഈ വാര്‍ത്തകള്‍ ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാണ വിതരണ രംഗത്തേക്ക് ഷവോമി കടന്നേക്കും എന്ന സൂചന റജിസ്ട്രാർ ഓഫ് ഇന്ത്യയ്ക്കു നൽകിയ വിവരങ്ങൾ അനുസരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഷവോമിയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. 2014 ൽ ഇന്ത്യയിലെത്തി വെറും മൂന്നു വർഷങ്ങൾകൊണ്ടു രാജ്യത്തെ മൊബൈൽ വിപണിയിൽ നിന്നു കമ്പനി മികച്ച നേട്ടമുണ്ടാക്കിയിരുന്നു .
അതുകൊണ്ടു തന്നെ ഇന്ത്യയിലെ നിക്ഷേപം കൂട്ടാന്‍ വമ്പന്‍ പദ്ധതികളുമായാണ് ഷവോമിയുടെ പുതിയ വരവെന്നാണ് സൂചന. ചൈനയിൽ നിലവിൽ ഇലക്ട്രിക് ബൈക്കുകൾ കമ്പനി വിൽക്കുന്നുണ്ട്.
