രാത്രിയായാലും പകലായാലും ബൈക്ക് ഓടിക്കൊണ്ടിരിക്കുകയാണെങ്കിൽ ഹെഡ്‌ലൈറ്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണ് ഓട്ടോ ഹെഡ്‌ലൈറ്റ് ഓൺ സാങ്കേതിക വിദ്യ. ഹെഡ്‌ലൈറ്റ് ഓഫുചെയ്യാനുള്ള സ്വിച്ചുകള്‍ ബൈക്കില്‍ ഉണ്ടാവില്ല. ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് ഈ സംവിധാനം ഉൾപ്പെടുത്തുന്നത്.

പകൽസമയത്തും ബൈക്കുകളുടെ സാന്നിധ്യം വ്യക്തമാക്കാൻ ഇതുവഴി സാധിക്കും. അതുകൊണ്ട് തന്നെ അപകടങ്ങളും കുറയും. അടുത്ത വർഷം മുതൽ ഇന്ത്യൻ ഗവൺമെന്റ് എല്ലാ ബൈക്കുകളിലും ഈ സാങ്കേതികത നിർബന്ധമാക്കുന്നതിനിടയിലാണ് യമഹ ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഹീറോ മോട്ടോർകോപായിരുന്നു ഈ സാങ്കേതിക വിദ്യ ആദ്യമായി അവതരിപ്പിക്കുന്നത്. സ്പ്ലെന്റർ ഐ-സ്മാർടിലായിരുന്നു ഇത്. അതിനുശേഷം ഡ്യൂക്ക്, ആർസി ശ്രേണിയിലുള്ള ബൈക്കുകളിൽ കെടിഎംമും അവതരിപ്പിച്ചു.



പുതിയ വൈസെഡ്എഫ്-ആർ 15 സ്പോർട്സ് ബൈക്കിന്റെ വിലയിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യമഹ വൈസെഡ്എഫ്-ആറിന്റെ 2.0പതിപ്പിന് 1.18ലക്ഷവും ആർ15 എസിന് 1.15ലക്ഷവുമാണ് നിലവിവ്‍ ദില്ലി എക്സ്ഷോറും വില. ഇതേ വിലയില്‍ വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് കരുതുന്നത്.