മൈന ഉമൈബാന്‍. മലബാര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നിര്‍വ്വാഹക സമിതിയംഗം, യുറീക്ക ദ്വൈവാരികയുടെ പത്രാധിപസമിതിയംഗം, മമ്പാട് എം ഇ എസ് കോളേജ് ജൈവവൈവിധ്യക്ലബ്ബ് നിര്‍വ്വാഹക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വിഷ ചികിത്സാഗ്രന്ഥങ്ങളുടെ സാംസ്‌ക്കാരിക വൈഞ്ജാനിക വിശകലനം എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്നു. നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ സര്‍വ്വീസ് വോളണ്ടിയറും നാട്ടുപച്ച ഓണ്‍ലൈന്‍ മാസികയുടെ എഡിറ്ററുമായിരുന്നു. പാരമ്പര്യവിഷചികിത്സയില്‍ അറിവുണ്ട്. പരിസ്ഥിതി, സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്നു. ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ പരിസ്ഥിതി, സ്ത്രീ, സാമൂഹ്യവിഷയങ്ങളില്‍ ലേഖനങ്ങളും കഥയും എഴുതുന്നു. ആത്മദംശനം എന്ന പരിസ്ഥിതി ലേഖനസമാഹാരത്തിന് 2013ലെ അങ്കണം സാഹിത്യ അവാര്‍ഡ്, ന്യൂ ഏജ് ഐക്കണ്‍ 2011, സിങ്കപ്പൂര്‍ ലോക മലയാളി കൗണ്‍സില്‍ യാത്രാവിവരണ അവാര്‍ഡ് തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. കോളേജ് അധ്യാപിക.