പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി കീഴായൂര്‍ സ്വദേശി. പട്ടാമ്പി കോളേജില്‍നിന്ന്‌ മലയാളത്തില്‍ മാസ്റ്റര്‍ ബിരുദം.1980-കള്‍ക്കൊടുവില്‍ എഴുതിത്തുടങ്ങി. കെ ജി ശങ്കരപ്പിള്ള എഡിറ്റ് ചെയ്ത സമകാലീന കവിതയില്‍ ആദ്യകവിതകള്‍. തുടര്‍ന്ന് ആറ്റൂര്‍ രവിവര്‍മ്മ എഡിറ്റുചെയ്‌ത പുതുമൊഴിവഴികളില്‍ കവിതകള്‍ ഉള്‍പ്പെട്ടു. ആദ്യസമാഹാരം കനം. ഇതിന്‌ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്‌മെന്റ്‌ അവാര്‍ഡ്‌. തുരുമ്പ്‌, ഭാഷയും കുഞ്ഞും എന്നീ കവിതാസമാഹാരങ്ങള്‍. മലയാളത്തിലെ വിവിധ ആനുകാലികങ്ങളില്‍ കവിതകളും കവിതാസംബന്ധിയായ പഠനങ്ങളും എഴുതുന്നു. 2016-ല്‍ ആരംഭിച്ച തിളനില എന്ന കവിതാപുസ്‌തക പരമ്പരയുടെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പട്ടാമ്പിക്കടുത്ത്‌ നടുവട്ടം ഗവ ജനതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപകന്‍.