മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖന്‍. ആലുവക്കടുത്ത് കടുങ്ങലൂര്‍ സ്വദേശി. എറ‍ണാകുളം സെന്റ് ആൽബേർട്സ്,മഹാരാജാസ് കോളേജ്,ലോ കോളേജ്,ഭാരതീയവിദ്യാഭവൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒന്നാം റാങ്കോടെ മലയാളത്തിൽ മാസ്റ്റർ ബിരുദം. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമൽസരത്തിലൂടെ രംഗപ്രവേശം. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം. നൂറു വർഷത്തെ കഥാഗതിയും നൂറിലേറെ കഥാപാത്രങ്ങളുടെ ജീവിതസന്ദർഭങ്ങളുമായി പ്രത്യക്ഷപ്പെട്ട മനുഷ്യന് ഒരാമുഖം എന്ന നോവല്‍ ഏറെ വായിക്കപ്പെട്ടു.

ഘടികാരങ്ങൾ നിലക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, വിഹിതം (ചെറുകഥസമാഹാരങ്ങള്‍), മനുഷ്യന് ഒരു ആമുഖം(നോവൽ)
ബ്ലഡി മേരി(നീണ്ട കഥകൾ), മധ്യേയിങ്ങനെ, ദാസ് ക്യാപിറ്റൽ, കാണുന്ന നേരത്ത് (അനുഭവക്കുറിപ്പുകൾ) തുടങ്ങിയവ പ്രധാനകൃതികള്‍.
ലാപ്‌ടോപ്പ്, സൻമാർഗ്ഗം എന്നീ ചെറുകഥകള്‍ ചലച്ചിത്രങ്ങളായി.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ് , അങ്കണം-ഇ.പി. സുഷമ അവാർഡ്,
എസ്.ബി.ടി അവാർഡ്, വി പി ശിവകുമാർ കേളി അവാർഡ്, ഓടക്കുഴൽ പുരസ്കാരം, ഫൊക്കാന പുരസ്ക്കാരം, കോവിലൻ തുടങ്ങി നിരവധി അവാര്‍ഡുകള്‍ തേടിയെത്തി.