എ ആര്‍ റഹ്‌മാന്‍ ഈണമിട്ട ഇന്ദിര എന്ന ചിത്രത്തിലെ അച്ചം അച്ചം ഇല്ലൈ എന്ന ഗാനത്തില്‍ കോറസ്സ് പാടി ബാല്യത്തില്‍ തന്നെ പിന്നണി ഗാനരംഗത്തു് അരങ്ങേറ്റം. തമിഴ് ചിത്രം 3 റോസസ്സിനു വേണ്ടി ആദ്യ സ്വതന്ത്ര ഗാനം. ഇളയരാജ, ജി പ്രകാശ് കുമാര്‍, മണി ശര്‍മ്മ, വിദ്യാസാഗര്‍, യുവാന്‍ ശങ്കര്‍ രാജ, എം ജയചന്ദ്രന്‍, സുന്ദര്‍, സി ബാബു തുടങ്ങി നിരവധി പ്രശസ്ത സംഗീത സംവിധായകര്‍ക്കു വേണ്ടി പാടി. കേരള സംസ്ഥാന അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, ഉജാല ഏഷ്യാനെറ്റ് അവാഡ്, വനിത അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടി. ഗായിക സുജാത മോഹന്‍റെ മകള്‍.