Asianet News MalayalamAsianet News Malayalam

കൊച്ചിൻ ഷിപ്പ്‍യാർ‍ഡിൽ 577 ഒഴിവുകൾ; അവസാന തീയതി ഒക്ടോബർ 10

മൂന്ന് വർഷത്തെ കരാർ നിയമനമാണ്. ഒക്ടോബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

577 vacancies in cochin shipyard
Author
Cochin, First Published Oct 5, 2020, 11:52 PM IST

കൊച്ചി: കൊച്ചിൻ ഷിപ്പ്‌‍യാർഡിൽ വർക്ക്മെൻ തസ്തികയിൽ അവസരം. 577 ഒഴിവുകളാണുള്ളത്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്. ഒക്ടോബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്‌തിക/ ട്രേഡുകൾ, ഒഴിവുകളുടെ എണ്ണം, യോഗ്യത, എന്നിവ ചുവടെ ചേർത്തിരിക്കുന്നു. 

A. ഫാബ്രിക്കേഷൻ അസിസ്റ്റന്റ്:- 
ഷീറ്റ് മെറ്റൽ വർക്കർ (88), വെല്‍ഡർ (71): എസ്എസ്എൽസി ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ– എൻടിസി, കുറഞ്ഞതു മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

B. ഔട്ട്‌ഫിറ്റ് അസിസ്റ്റന്റ്:- 
ഫിറ്റർ (31), മെക്കാനിക് ഡീസൽ (30), മെക്കാനിക് മോട്ടോർ വെഹിക്കിൾ (6), ഫിറ്റർ പൈപ്പ്- പ്ലംബർ (21), പെയിന്റർ (13), ഇലക്ട്രീഷ്യൻ (63),  ഇലക്ട്രോണിക് മെക്കാനിക് (65), ഇൻസ്ട്രുമെന്റ് മെക്കാനിക് (65), ഷിപ്റൈറ്റ് വുഡ് (15), മെഷിനിസ്റ്റ് (11), ഒാട്ടോ ഇലക്ട്രീഷ്യൻ (2): എസ്എസ്എൽസി ജയം, ബന്ധപ്പെട്ട ട്രേഡിൽ െഎടിെഎ– എൻടിസി. ക്രെയ്ൻ ഒാപ്പറേറ്റർ- ഇഒടി (19): എസ്എസ്എൽസി ജയം, ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ െഎടിെഎ– എൻടിസി. 

എല്ലാ തസ്തികകളിലും കുറഞ്ഞതു മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
C. സ്കാഫോൾഡർ: എസ്എസ്എൽസി ജയം, ഷീറ്റ് മെറ്റൽ വർക്കർ/ ഫിറ്റർ പൈപ്പ് (പ്ലംബർ)/ ഫിറ്റർ ട്രേഡിൽ െഎടിെഎ– എൻടിസിയും ഒന്ന്‌/ രണ്ട് വർഷം പ്രവൃത്തിപരിചയവും. അല്ലെങ്കിൽ എസ്എസ്എൽസി ജയവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
D. ഏരിയൽ വർക്ക് പ്ലാറ്റ്ഫോം ഒാപ്പറേറ്റർ (2): എസ്എസ്എൽസി ജയം, ഫോർക്‌ലിഫ്റ്റ്/ ക്രെയ്ൻ ഒാപ്പറേറ്റർ ഡ്രൈവിങ് ലൈസൻസ്, കുറഞ്ഞതു മൂന്നു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
E. സെമി.സ്കിൽഡ് റിഗർ (53): നാലാം ക്ലാസ് ‍ജയം, കുറഞ്ഞതു മൂന്നു വർഷം പ്രവൃത്തിപരിചയം.
F. സ്രാങ്ക് (2): ഏഴാം ക്ലാസ് ജയം, സ്രാങ്ക്/ ലാസ്കർ കം സ്രാങ്ക് സർട്ടിഫിക്കറ്റ്, കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം.
G. കുക്ക് ഫോർ സിഎസ്എൽ ഗെസ്റ്റ് ഹൗസ് (1): ഏഴാം ക്ലാസ് ജയം, കുറഞ്ഞതു അഞ്ചു വർഷം പ്രവൃത്തിപരിചയം.

പ്രായപരിധി (2020 ഒക്ടോബർ 10 ന്): 30 വയസ്. കുക്ക് തസ്തികയിൽ 50 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത ഇളവുണ്ട്.ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട്‌ഫിറ്റ് അസിസ്റ്റന്റ് വിഭാഗങ്ങളിൽ 300 രൂപയും മറ്റ് വിഭാഗങ്ങളിൽ 200 രൂപയുമാണ് അപേക്ഷഫീസ്. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഓൺലൈനായി ഫീസടയ്ക്കാം. എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് ഫീസില്ല. www.cochinshipyard.com ആണ് വെബ്സൈറ്റ്. 


 


 

Follow Us:
Download App:
  • android
  • ios