Asianet News MalayalamAsianet News Malayalam

മെഡിക്കൽ ബിരുദധാരികൾക്ക് അഡ്‌ഹോക്ക് രജിസ്‌ട്രേഷൻ അനുവദിക്കും

വിദേശ മെഡിക്കൽ ബിരുദധാരികളുടെ പ്രൊവിഷണൽ രജിസ്‌ട്രേഷനും സമാന നടപടി സ്വീകരിക്കും.

adhock registration for medical students
Author
Trivandrum, First Published May 7, 2021, 3:34 PM IST

തിരുവനന്തപുരം: കോവിഡ്-19 അതിവ്യാപനം മൂലം മോഡേൺ മെഡിസിൻ, ആയുർവ്വേദം, ഹോമിയോ സമ്പ്രദായങ്ങളിലെ ബിരുദധാരികളുടെ സ്ഥിര രജിസ്‌ട്രേഷന് കാലതാമസം നേരിടുന്ന സാഹചര്യത്തിൽ മോഡേൺ മെഡിസിൻ, ആയുർവ്വേദം, ഹോമിയോ കൗൺസിലുകളിൽ ലഭിച്ച കുറ്റമറ്റ സ്ഥിര രജിസ്‌ട്രേഷൻ അപേക്ഷകൾക്ക് അഫിഡവിറ്റിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി അഡ്‌ഹോക്ക് രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കും. നടപടിക്രമം പൂർത്തീകരിക്കുന്ന മുറയ്ക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഇത് medicalcouncil.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. വിദേശ മെഡിക്കൽ ബിരുദധാരികളുടെ പ്രൊവിഷണൽ രജിസ്‌ട്രേഷനും സമാന നടപടി സ്വീകരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios