ദില്ലി: എൻ.ടി.പി.സി രണ്ടാംഘട്ട കപ്യൂട്ടറധിഷ്ഠിത പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി). അപേക്ഷ സമർപ്പിച്ചിട്ടുള്ള റീജിയണിന്റെ വെബ്സൈറ്റിൽ പോയി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ചെന്നൈ, തിരുവനന്തപുരം റീജിയണുകളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് www.rrbchennai.gov.in, www.rrbthiruvananthapuram.gov.in എന്ന വെബ്സൈറ്റുകൾ വഴി രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ജനുവരി 16 മുതൽ 30 വരെയാണ് രണ്ടാംഘട്ട പരീക്ഷ നടക്കുക. ഡിസംബർ 28 മുതൽ ജനുവരി 13 വരെയായിരുന്നു ആദ്യഘട്ട പരീക്ഷ. മൂന്ന് ഘട്ടമായാണ് എൻ.ടി.പി.സി തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ആകെ 35,208 ഒഴിവുകളിലേക്കാണ് ആർ.ആർ.ബി പരീക്ഷ നടത്തുന്നത്.