Asianet News MalayalamAsianet News Malayalam

കൊമേഴ്‌സ്, മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനീയറിങ് പഠിക്കാം .; യോഗ്യതാ മാനദണ്ഡത്തില്‍ ഇളവുമായി എഐസിടിഇ

ഇതോടെ കൊമേഴ്‌സ്, മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനീയറിങ് പഠിക്കാം. 2021-22 അധ്യായന വര്‍ഷത്തേക്കായി പ്രസിദ്ധീകരിച്ച അപ്രൂവല്‍ ഹാന്‍ഡ്ബുക്കിലാണ് ഇക്കാര്യം എ.ഐ.സി.ടി.ഇ വ്യക്തമാക്കിയത്.

AICTE relaxes eligibility criteria for engineering admission
Author
Delhi, First Published Mar 13, 2021, 8:58 AM IST

ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). എന്‍ജിനീയറിങ് പ്രവേശനത്തിന് ഇനി പ്ലസ്ടു തലത്തില്‍ കണക്ക്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. ഇതോടെ കൊമേഴ്‌സ്, മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനീയറിങ് പഠിക്കാം. 2021-22 അധ്യായന വര്‍ഷത്തേക്കായി പ്രസിദ്ധീകരിച്ച അപ്രൂവല്‍ ഹാന്‍ഡ്ബുക്കിലാണ് ഇക്കാര്യം എ.ഐ.സി.ടി.ഇ വ്യക്തമാക്കിയത്.

പുതുക്കിയ അപ്രൂവല്‍ ഹാന്‍ഡ്ബുക്ക് പ്രകാരം പ്ലസ്ടു തലത്തില്‍ കംപ്യൂട്ടര്‍ സയന്‍സ്/ ഫിസിക്‌സ്്/കണക്ക് കെമിസ്ട്രി/ ഇലക്ട്രോണിക്‌സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ബയോളജി/ ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസസ്/ ബയോടെക്‌നോളജി/ ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയങ്ങള്‍/ അഗ്രികള്‍ച്ചര്‍/ എന്‍ജിനീയറിങ് ഗ്രാഫിക്‌സ്/ ബിസിനസ് സ്റ്റഡീസ്/ എന്റര്‍പ്രെണര്‍ഷിപ്പ് വിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്ക് (സംവരണവിഭാഗക്കാര്‍ക്ക് 40) നേടി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ജിനിയറിങ്ങിന് അപേക്ഷിക്കാം.

Follow Us:
Download App:
  • android
  • ios