ശ്രവണസഹായി ഉപകരണങ്ങളുടെ സഹായത്തോടെ ശിശുക്കളിലും മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികളിലും ശേഷിക്കുന്ന ശ്രവണശേഷി പരമാവധി ഉപയോഗപ്പെടുത്താൻ അധ്യാപകരെ പ്രാപ്തമാക്കുന്ന രീതിയിലാണ് ഏർലി ചൈൽഡ്ഹുഡ് സ്പെഷൽ എഡ്യൂക്കേഷൻ ഹിയറിംഗ് കോഴ്സ്.
തിരുവനന്തപുരം: ശ്രവണശേഷി നഷ്ടപ്പെട്ട കുട്ടികൾക്ക് പരിശീലനം നൽകുന്നതിനും മാതാപിതാക്കൾക്ക് പ്രത്യേക കൗൺസിലിഗ് നൽകുന്നതിനും ചെന്നൈ ആസ്ഥാനമായ ബാലവിദ്യാലയം ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സും പ്ലസ്ടൂവും വേണം. 50 ശതമാനം മാർക്കോ അതിൽ കൂടുതലോ നേടി പ്ലസ്ടൂ ജയിച്ചവരാകണം. അപേക്ഷകർ അഖിലേന്ത്യാ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് കീഴിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർത്ഥികൾക്ക് ബാലവിദ്യാലയത്തിന് കീഴിൽ സൗജന്യപരിശീലനം നൽകും. ശ്രവണസഹായി ഉപകരണങ്ങളുടെ സഹായത്തോടെ ശിശുക്കളിലും മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികളിലും ശേഷിക്കുന്ന ശ്രവണശേഷി പരമാവധി ഉപയോഗപ്പെടുത്താൻ അധ്യാപകരെ പ്രാപ്തമാക്കുന്ന രീതിയിലാണ് ഏർലി ചൈൽഡ്ഹുഡ് സ്പെഷൽ എഡ്യൂക്കേഷൻ ഹിയറിംഗ് കോഴ്സ്. ജൂൺ മുതൽ ഏപ്രിൽ വരെയാണ് പരിശീലന കാലയളവ്. വ്യക്തിഗത പരിശീലനത്തിന് ശേഷമായിരിക്കും നിയമനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് hear@balavidyalayaschool.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺനമ്പർ 914424917199
