Asianet News MalayalamAsianet News Malayalam

SAIL Recruitment 2022 : സെയിൽ റിക്രൂട്ട്മെന്റ്; 200 ട്രെയിനി തസ്തികകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ആ​ഗസ്റ്റ് 20

200 ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20

application invited for SAIL Recruitment trainee posts
Author
Delhi, First Published Aug 5, 2022, 1:12 PM IST

ദില്ലി: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL Recruitment) (സെയിൽ) 200 ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sailcareers.com വഴി അപേക്ഷിക്കാം.
 
സെയിൽ ട്രെയിനീസ് റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ
തസ്തിക: മെഡിക്കൽ അറ്റൻഡന്റ് ട്രെയിനിം​ഗ്
ഒഴിവുകളുടെ എണ്ണം: 100
സ്റ്റൈപ്പൻഡ്: 7000/- (പ്രതിമാസം)
 
തസ്തിക: ക്രിട്ടിക്കൽ കെയർ നഴ്സിംഗ് ട്രെയിനിം​ഗ്
ഒഴിവുകളുടെ എണ്ണം: 20
സ്റ്റൈപ്പൻഡ്: 17000/- (പ്രതിമാസം)
 
തസ്തിക: അഡ്വാൻസ്ഡ് സ്പെഷ്യലൈസ്ഡ് നേഴ്സിംഗ് ട്രെയിനിംഗ് (ASNT)
ഒഴിവുകളുടെ എണ്ണം: 40
സ്റ്റൈപ്പൻഡ്: 15000/- (പ്രതിമാസം)
 
തസ്തിക: ഡാറ്റാ എൻട്രി ഓപ്പറേറ്റർ/ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ട്രെയിനിം​ഗ്
ഒഴിവുകളുടെ എണ്ണം: 6
സ്റ്റൈപ്പൻഡ്: 9000/- (പ്രതിമാസം)
 
തസ്തിക: മെഡിക്കൽ ലാബ്. ടെക്നീഷ്യൻ ട്രെയിനിം​ഗ്
ഒഴിവുകളുടെ എണ്ണം: 10
സ്റ്റൈപ്പൻഡ്: 9000/- (പ്രതിമാസം)
 
തസ്തിക: ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിം​ഗ്
ഒഴിവുകളുടെ എണ്ണം: 10
സ്റ്റൈപ്പൻഡ്: 15000/- (പ്രതിമാസം)
 
തസ്തിക: OT/ അനസ്തേഷ്യ അസിസ്റ്റന്റ് ട്രെയിനിം​ഗ്
ഒഴിവുകളുടെ എണ്ണം: 5
സ്റ്റൈപ്പൻഡ്: 9000/- (പ്രതിമാസം)
 
തസ്തിക: അഡ്വാൻസ്ഡ് ഫിസിയോതെറാപ്പി ട്രെയിനിം​ഗ്
ഒഴിവുകളുടെ എണ്ണം: 3
സ്റ്റൈപ്പൻഡ്: 10000/- (പ്രതിമാസം)
 
തസ്തിക: റേഡിയോഗ്രാഫർ ട്രെയിനിം​ഗ്
ഒഴിവുകളുടെ എണ്ണം: 3
സ്റ്റൈപ്പൻഡ്: 9000/- (പ്രതിമാസം)
 
തസ്തിക: ഫാർമസിസ്റ്റ് ട്രെയിനിം​ഗ്
ഒഴിവുകളുടെ എണ്ണം: 03
സ്റ്റൈപ്പൻഡ്: 9000/- (പ്രതിമാസം)
 
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് SAIL വെബ്സൈറ്റ് sailcareers.com വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കുന്ന തീയതി ആ​ഗസ്റ്റ് 5. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20.  ഓൺലൈൻ/ഓഫ്‌ലൈൻ അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

ഐ.ടി.ഐ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ 21 ഐ.ടി.ഐകളിൽ എൻ.സി.വി.ടി പാഠ്യപദ്ധതി വഴി പരിശീലനം നൽകുന്ന വിവിധ മെട്രിക്/നോൺമെട്രിക് ട്രേഡുകളിൽ 2022-23 അധ്യായന വർഷത്തിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഐ.ടി.ഐകളിലേക്കാണ് പ്രവേശനം. ആകെ സീറ്റുകളിൽ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടികവർഗ്ഗം, 10 ശതമാനം മറ്റ് വിഭാഗം അപേക്ഷകർക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷ www.scdd.kerala.gov.in സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 10.

 
Follow Us:
Download App:
  • android
  • ios