വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പത്തനംതിട്ട നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായ 18നും 35നുമിടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് സൗജന്യ പരിശീലനത്തിനായി അപേക്ഷിക്കാം. 

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയനഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി (free vocational courses) സൗജന്യ തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സി.എന്‍.സി. ഓപ്പറേറ്റര്‍ ട്യൂണിംഗ്, സി.എന്‍.സി. ഓപ്പറേറ്റര്‍ വെര്‍ട്ടിക്കല്‍ മെഷീനിംഗ് സെന്റര്‍, ടൂ വീലര്‍ സര്‍വീസ് ടെക്‌നീഷ്യന്‍, ഫോര്‍ വീലര്‍ സര്‍വീസ് ടെകനീഷ്യന്‍, എ.സി ഫീല്‍ഡ് ടെക്‌നീഷ്യന്‍, ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ് അസോസിയേറ്റ്, സ്പാ തെറാപ്പിസ്റ്റ്, വെയര്‍ഹൗസ് പായ്ക്കര്‍, സി.സി.റ്റി.വി ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍, ഇന്‍വെന്ററി ക്ലാര്‍ക്ക്, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ ആരംഭിക്കുന്ന ഫീല്‍ഡ് ടെക്‌നീഷ്യന്‍ (ഗൃഹോപകരണങ്ങള്‍) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പത്തനംതിട്ട നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായ 18നും 35നുമിടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് സൗജന്യ പരിശീലനത്തിനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസോ അതിനു മുകളിലോ വിജയികളായവരായിരിക്കണം. റെസിഡന്‍ഷ്യല്‍ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഹോസ്റ്റല്‍ ഫീസ്, ഭക്ഷണം എന്നിവയ്ക്കുള്ള തുക അടയ്ക്കണം. സൗജന്യ തൊഴില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള പിന്തുണ നല്കുന്നു. താല്പര്യമുള്ളവര്‍ ജൂണ്‍ 13 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ കുടുംബശ്രീ സി.ഡി.എസുമായോ എന്‍.യു.എല്‍.എം ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ -9526627305, 8547117112.