Asianet News MalayalamAsianet News Malayalam

മഴവെള്ള സംഭരണ സംവിധാനങ്ങൾ നിർമ്മിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

പദ്ധതികളുടെ അനുകൂല്യത്തിനായി കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഗ്രാപഞ്ചായത്തുകൾക്ക് പ്രത്യേകിച്ച് മലയോര, തീരദേശ ഗ്രാപഞ്ചായത്തുകൾക്ക് മുൻഗണന നൽകി തിരഞ്ഞെടുക്കും. 

application invited from panchayats for rainwater tank construction
Author
Trivandrum, First Published Feb 27, 2021, 9:25 AM IST

തിരുവനന്തപുരം കെ.ആർ.ഡബ്ല്യൂ.എസ്.എ.യുടെ ഭാഗമായ 'മഴകേന്ദ്രം' സംസ്ഥാന സർക്കാരിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'മഴവെള്ള സംഭരണം-ഭൂജലപരിപോഷണം' പദ്ധതിയിലേക്ക് ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷിക്കാം. ഗുണഭോക്തൃ വിഹിതം (എ.പി.എൽ-10 ശതമാനം, ബി.പി.എൽ-അഞ്ച് ശതമാനം) സമാഹരിച്ച് പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ ശേഷിയുള്ള മഴവെള്ളസംഭരണികളുടെ നിർമ്മാണം, കിണർ റീ ചാർജിങും അറ്റകുറ്റപ്പണികളും നടത്തി ശുചിയും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/പട്ടികജാതി/പിന്നാക്ക കോളനികളിൽ പൊതുവായ മഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

പദ്ധതികളുടെ അനുകൂല്യത്തിനായി കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഗ്രാപഞ്ചായത്തുകൾക്ക് പ്രത്യേകിച്ച് മലയോര, തീരദേശ ഗ്രാപഞ്ചായത്തുകൾക്ക് മുൻഗണന നൽകി തിരഞ്ഞെടുക്കും. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾ അപേക്ഷയോടൊപ്പം ഭരണസമിതി തീരുമാനവും സമർപ്പിക്കണം. അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.ഡബ്ല്യൂ.എസ്.എ, മഴകേന്ദ്രം. പി.ടി.സി ടവർ, മൂന്നാംനില, എസ്.എസ്.കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ rwhcentre@gmail.com എന്ന ഇ-മെയിലിലേക്കോ അയയ്ക്കണം. അപേക്ഷ മാർച്ച് 25 വരെ സ്വീകരിക്കും. ഫോൺ: 0471-2320848, 2337003.

Follow Us:
Download App:
  • android
  • ios