Asianet News MalayalamAsianet News Malayalam

കൊച്ചി മെട്രോ, ബിപിസിഎൽ, ബാങ്ക്; കേരളത്തിൽ കൈനിറയെ അപ്രന്റിസ് അവസരങ്ങൾ 

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ 35 അപ്രന്റിസ് ഒഴിവുകൾ. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിൽ 57 അപ്രന്റിസ് ഒഴിവുകൾ. ധനലക്ഷ്മി ബാങ്കിൽ 50 അപ്രന്റിസ് ഒഴിവുകൾ.

apprenticeship jobs in Kerala
Author
First Published Oct 3, 2022, 11:34 AM IST

കൊച്ചി : സംസ്ഥാനത്ത് വിവിധ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലായി ആയിരത്തോളം അപ്രന്റിസുകൾക്ക് അവസരം. കൊച്ചി മെട്രോ, ബിപിസിഎൽ, ധനലക്ഷ്മി ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. എൻജിനിയറിംഗ് ഗ്രാജ്വേറ്റ് അപ്രന്റീസുകൾക്കും സംസ്ഥാനത്ത് ജോലിക്ക് അവസരം. 

എൻജിനിയറിംഗ് ഗ്രാജ്വേറ്റ് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററും ചേർന്നാണ് എൻജിനിയറിംഗ് ഗ്രാജ്വേറ്റ് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നത്. ഒക്ടോബർ 15 ന് രാവിലെ 9.30 ന് കളമശേരി ഗവ. പോളിടെക്നിക് കോളേജിൽ വച്ചാണ് ഇന്റർവ്യൂ. എഞ്ചിനിയിറിംഗ് ബിരുദം നേടി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം നൽകുന്നത്. എല്ലാ ബ്രാഞ്ചുകളിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. 9000 രൂപയാണ് സ്റ്റൈപന്റ്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കളമശേരി സൂപ്പർ വൈസറി ഡെവലപ്മെന്റ് സെന്ററിൽ ഒക്ടോബർ 15 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. അപേക്ഷാ ഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾക്കുമായി www.sdcentre.org സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് കളമശേരി സൂപ്പർ വൈസറി ഡെവലപ്മെന്റ് സെന്റർ  - 0484 2556530

കൊച്ചി മെട്രോ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ 35 അപ്രന്റിസ് ഒഴിവുകൾ. ഒരു വർഷമാണ് പരിശീലനം. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. NATS പോർട്ടലിൽ ഒക്ടോബർ 14 വരെ രജിസ്റ്റർ ചെയ്യാം. ആർകിടെക്ചറൽ അസിസ്റ്റന്റ്, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, എച്ച് ആർ / അഡ്മിൻ, കംപ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനിയറിംഗ്, സിവിൽ എഞ്ചിനിയറിംഗ്, കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്, സേഫ്റ്റ് ആന്റ് ഫയർ എഞ്ചിനിയറിംഗ്, എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ. 
ഗ്രാജുവേറ്റ് അപ്രന്റിസ് (ബിഇ/ബിടെക്) - ഒന്നാം ക്ലാസ് എഞ്ചിനിയിറിംഗ് ബിരുദം, ടെക്നിഷ്യൻ അപ്രന്റിസ് (ഡിപ്ലോമ) - ഒന്നാം ക്ലാസ് ഡിപ്ലോമ. നോൺ ടെക്നിക്കൽ ഗ്രാജുവേറ്റ് അപ്രന്റിസ് - ഒന്നാം ക്ലാസ് ബികോം / ബിഎ ഇംഗ്ലീഷ് എന്നിങ്ങനെയാണ് ആവശ്യമായ യോഗ്യത
2020. 2021, 2022 എന്നീ വർഷങ്ങളിൽ പാസായവർക്ക് അപേക്ഷിക്കാം. 

ബിപിസിഎൽ കൊച്ചി റിഫൈനറി 

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിൽ 57 അപ്രന്റിസ് ഒഴിവുകൾ. ഒരു വർഷത്തെ പരിശീലനമാണ് ലഭിക്കുക. ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. NATS പോർട്ടലിൽ ഒക്ടോബർ 15 നകം രജിസ്റ്റർ ചെയ്യണം. 
കെമിക്കൽ എഞ്ചിനിയറിംഗ്, ഇലക്ട്രിക്, ഇലക്ട്രിക് ആൻറ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻ്റ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആന്റ് കൺട്രോൾ, ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനിയറിംഗ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി എന്നീ വിഭാഗങ്ങളിൽ നിന്ന് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഭാഗങ്ങളിൽ നിന്ന് 60 ശതമാനം മാർക്കോടെ എഞ്ചിനിയറിംഗ് ഡിപ്ലോമ പാസായിരിക്കണം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ എന്നിവർ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. അവസരം 2020, 2021, 2022 എന്നീ വർഷങ്ങളിൽ പാസായവർക്ക്. 18 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. അർഹതയുള്ളവർക്ക് ഇളവ് നൽകും. 18,000 രൂപയാണ് സ്റ്റൈപന്റ്. www.mhrdnats.gov.in നിൽ രജിസ്റ്റർ ചെയ്തതിന് ശേഷമായിരിക്കണം അപേക്ഷിക്കേണ്ടത്. 

ധനലക്ഷ്മി ബാങ്ക്

ധനലക്ഷ്മി ബാങ്കിൽ 50 അപ്രന്റിസ് ഒഴിവുകൾ. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം, എന്നീ ജില്ലകളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 6.  ബികോം 60 ശതമാനം മാർക്കോടെ പാസായിരിക്കണം. 2020, 2021, 2022 വർഷങ്ങളിൽ പാസായവർക്കാണ് അവസരം. 9000 രൂപ സ്റ്റൈപന്റ്. 

Follow Us:
Download App:
  • android
  • ios