Asianet News MalayalamAsianet News Malayalam

യുഎഇയിൽ മികച്ച തൊഴിലവസരം; 5500 ദിർഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസ സൗകര്യവും, ഒക്ടോബർ 9 വരെ അപേക്ഷിക്കാം

ഒക്ടോബർ‍ ഒൻപതാം തീയ്യതി വരെയാണ് അപേക്ഷ നൽകാനുള്ള സമയം. 

Attractive job opportunities in Abu Dhabi UAE with free accommodation and food apply before October 9
Author
First Published Oct 1, 2024, 3:03 PM IST | Last Updated Oct 1, 2024, 3:03 PM IST

യുഎഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉളളവരാകണം.  HAAD/ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് - അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകര്‍. 

പ്രായപരിധി 35 വയസ്. പ്രഥമ ശുശ്രുഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവ പരിചയവും ആവശ്യമാണ്. ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയക് ലൈഫ് സപ്പോർട്ട് (ACLS),പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് (TBOSIET) എന്നിവയില്‍ അനുഭവ പരിചയവും അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകൾ (EHR) കൈകാര്യം ചെയ്തും പരിചയമുളളവരാകണം.
 
വിദ്യാഭ്യാസ യോഗ്യതയും അനുഭവ പരിചയവും കണക്കിലെടുത്ത്  4,500 ദിർഹം മുതൽ 5,500 ദിർഹം വരെയാണ് ശമ്പളം. സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക്   ഒക്ടോബര്‍ 09നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios