തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴ്‌സിൽ 2020-2021 അദ്ധ്യായന വർഷത്തേക്ക് ബി.ടെക് ഈവനിംഗ് കോഴ്‌സുകളിൽ സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇല്കട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. 

യോഗ്യരായ വിദ്യാർത്ഥികൾ സ്‌പോട്ട് അഡ്മിഷന് എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പകളും സഹിതം നവംബർ 30ന് ഉച്ചക്ക് ഒന്നിന് തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ എത്തണം. വിവരങ്ങൾക്ക്: 0471-2515508, 9447411568.