തിരുവനന്തപുരം: തിരുവനന്തപുരം  ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ 2020-21 ബി.ടെക്ക് അഡ്മിഷൻ സമയക്രമം പ്രസിദ്ധീകരിച്ചു.  27ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സിവിൽ എൻജിനിയറിങ് ബ്രാഞ്ചിലും ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിലും  28ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചിലും 30ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചിലും 31ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചിലും പ്രവേശനം നടക്കും.