Asianet News MalayalamAsianet News Malayalam

വിമുക്തഭടൻമാരുടെ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2019-20 അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച് പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിമുക്തഭടൻമാരുടെ കുട്ടികൾക്ക് വേണ്ടി അപേക്ഷിക്കാം. 

bright students scholarship for ex-service men
Author
Trivandrum, First Published Oct 9, 2020, 10:35 AM IST

തിരുവനന്തപുരം: വിമുക്തഭടൻമാരിൽ നിന്ന് 2020-21 അദ്ധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2019-20 അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച് പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിമുക്തഭടൻമാരുടെ കുട്ടികൾക്ക് വേണ്ടി അപേക്ഷിക്കാം.  വിമുക്തഭടന്റെ/ വിധവയുടെ/ രക്ഷകർത്താവിന്റെ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെയാകണം.  

പൂരിപ്പിച്ച അപേക്ഷകൾ 10, 11, 12 ക്ലാസ്സിലുള്ളവർ നവംബർ 30ന് മുമ്പും ബാക്കിയുള്ളവർ ഡിസംബർ 31ന് മുമ്പായി ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം.  അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. www.sainikwelfarekerala.org യിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം.

Follow Us:
Download App:
  • android
  • ios