നാലാം സെമസ്റ്റര്‍ ബിആര്‍ക്ക്  ഏപ്രില്‍ 2021 (2012, 2017 സ്‌കീം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.  പുനപരിശോധന/ഫോട്ടോ കോപ്പി എന്നിവക്ക് ഒക്‌ടോബര്‍ ആറ് വരെ അപേക്ഷിക്കാം.  

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിലെ പ്രിന്റിങ്ങ് ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വകുപ്പുകളില്‍ ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സെപ്തംബര്‍ 27നാണ് വാക്ഇന്‍ഇന്റര്‍വ്യൂ. വിവരങ്ങള്‍ www.cuiet.info എന്ന വെബ്‌സൈറ്റില്‍.

ബിടെക് പ്രവേശനം
കാലിക്കറ്റ് സര്‍വ്വകലാശാലാ എഞ്ചിനീയറിങ്ങ് കോളേജ് 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ബിടെക് (എന്‍ആര്‍ഐ സീറ്റുകള്‍) കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ കോളേജില്‍ നടത്തുന്നു. ബിടെക് പ്രിന്റിങ് ടെക്‌നോളജി നടത്തുന്ന കേരളത്തിലെ ഒരേ ഒരു സ്ഥാപനമായ ഇവിടെ മികച്ച പ്ലേസ്‌മെന്ററും നല്‍കുന്നു. എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം നേടാം. പ്രവേശന നടപടികള്‍ , ഫീസ് അവസാന വര്‍ഷ റാങ്ക് എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് 9567172591 എന്ന നമ്പറില്‍ വിളിക്കാം.

പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എംവോക് സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് (ഡാറ്റ അനലറ്റിക്‌സ് നവംബര്‍ 2021) പരീക്ഷ സെപ്തംബര്‍ 23-ന് ആരംഭിക്കും. രണ്ടാം സെമസ്റ്റര്‍ ബിഎഡ് 2017 സിലബസ് (2018 പ്രവേശനം മുതല്‍) റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 25-ന് ആരംഭിക്കും. രണ്ടാം സെമസ്റ്റര്‍ ബിപിഎഡ് (രണ്ട് വര്‍ഷം) (2019 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷ ഒക്‌ടോബര്‍ 11ന് ആരംഭിക്കും.

പി.ജി പ്രവേശനം -ലേറ്റ് രജ്‌സ്‌ട്രേഷന്‍
2022-23 വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പിജി പ്രവേശനത്തിന് ലേറ്റ് ഫീസോടുകൂടി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.admission.uoc.ac.in മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജ്‌സ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.

പരീക്ഷാ രജിസ്‌ട്രേഷന്‍
രണ്ടാം വര്‍ഷ ബിഎച്.എം റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2022 (2018 പ്രവേശനം മുതല്‍) പരീക്ഷക്ക് ഓണ്‍ലൈനായി പിഴയില്ലാതെ ഒക്‌ടോബര്‍ 10 വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 13 വരെയും അപേക്ഷിക്കാം. എംഎസ്.സി ഹെല്‍ത് ആന്റ് യോഗ തെറാപ്പി രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2022(20182021 പ്രവേശനം), നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി (2019 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഒക്‌ടോബര്‍ ആറ് വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 11 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് ഏപ്രില്‍ 2021 (2012, 2017 സ്‌കീം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനപരിശോധന/ഫോട്ടോ കോപ്പി എന്നിവക്ക് ഒക്‌ടോബര്‍ ആറ് വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
എം.എ സോഷ്യോളജി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, മൂന്നാം സെമസ്റ്റര്‍, എംഎ പോസ്റ്റ് അഫ്‌സല്‍ ഉല്‍ ഉലമ നവംബര്‍ 2021 പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ് ഏപ്രില്‍ 2021 , മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ജനറല്‍ ബയോടെക്‌നേളജി, മൂന്നാം സെമസ്റ്റര്‍ എം.എസ്സി മൈക്രോബയോളജി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.