Asianet News MalayalamAsianet News Malayalam

ഡെപ്യൂട്ടി ഡയറക്ടര്‍, പി എസ് സി ഓറിയന്റേഷന്‍ ക്ലാസ്, ഹാള്‍ ടിക്കറ്റ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍, മെയ് 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 2 വരെയും 170 രൂപ പിഴയോടെ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
 

calicut university news latest
Author
First Published Nov 21, 2022, 12:55 PM IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പി.എസ്.സി. ഓറിയന്റേഷന്‍ ക്ലാസ്
എല്‍.പി., യു.പി., എച്ച്.എസ്.എ., എച്ച്.എസ്.എസ്.ടി. വിഭാഗങ്ങളില്‍ അറബിക് അദ്ധ്യാപകരാകാന്‍ പി.എസ്.സി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സര്‍വകലാശാലാ അറബിക് പഠനവിഭാഗം ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. 20-ന് രാവിലെ 9.30-ന് പഠനവിഭാഗം സെമിനാര്‍ ഹാളിലാണ് ക്ലാസ്സ്. ഫോണ്‍ 9746035040, 9746572334, 9061100170.

ഹാള്‍ടിക്കറ്റ്
21-ന് ആരംഭിക്കുന്ന എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍, മെയ് 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 2 വരെയും 170 രൂപ പിഴയോടെ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ
രണ്ടാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്. ഹിയറിംഗ് ഇംപയര്‍മെന്റ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 30-ന് തുടങ്ങും. മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 21, 22, 23 തീയതികളില്‍ നടക്കും. അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 2-ന് തുടങ്ങും. അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം
എം.എഡ്. രണ്ടാം സെമസ്റ്റര്‍ ജൂലൈ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. 

കുഞ്ഞ് ജനിച്ചതോടെ ജോലി രാജിവച്ചു'; ഇദ്ദേഹം പറയുന്ന പരാതി ഏതൊരു പുരുഷനെയും ബാധിക്കാം...

 

Follow Us:
Download App:
  • android
  • ios