Asianet News MalayalamAsianet News Malayalam

പ്രവേശനപരീക്ഷ മാറ്റി, പ്രത്യേക പരീക്ഷ, അഭിമുഖം: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

കാലിക്കറ്റ് സര്‍വ്വകലാശശാലാ പിഎ സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ 13ന് രാവിലെ 10.30ന് നടത്തും. 

Calicut university news
Author
Calicut, First Published Sep 8, 2021, 2:20 PM IST

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശശാലാ പിഎ സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ 13ന് രാവിലെ 10.30ന് നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എന്‍ട്രന്‍സ് പരീക്ഷ മാറ്റി- കാലിക്കറ്റ് സര്‍വ്വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് യുജി, പിജി പ്രവേശനത്തിന് സെപ്തംബര്‍ ഒമ്പത്, പത്ത്, 13, 14 തിയതികളില്‍ നടത്താനിരുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
               
പരീക്ഷ- കാലിക്കറ്റ് സര്‍വകലാശാലാ    ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് നാലാം സെമസ്റ്റര്‍  റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവാമെന്റ് 2021  ഏപ്രില്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 2019 പ്രവേശനം സെപ്തംബര്‍ 16,20,22 തിയതികളിലും  2017, 18 പ്രവേശനം സെപ്തംബര്‍ 27, 29 തിയതികളിലും നടക്കും.കാലിക്കറ്റ് സര്‍വ്വകലാശാലാ എം.പിഎഡ് മൂന്നാം സെമസ്റ്റര്‍   2020 ഏപ്രില്‍ റഗുലര്‍/സപ്ലിമെന്ററി  കോവിഡ് പ്രത്യേക പരീക്ഷാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.    

കാലിക്കറ്റ് സര്‍വ്വകലാശാലാ  ഏപ്രില്‍ 2020 ബിപിഎഡ് നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌കോവിഡ് പ്രത്യേക പരീക്ഷ സെപ്തംബര്‍ 13ന് നടത്തും. കാലിക്കറ്റ് സര്‍വ്വകലാശാലാ ബിഎഡ് (ഏപ്രില്‍ 2020)രണ്ടാം സെമസ്റ്റര്‍ , (ഏപ്രില്‍ 2021) നാലാം സെമസ്റ്റര്‍  പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios