വിജ്ഞാപനപ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പരമാവധി നാല് പ്രോഗ്രാമുകളിലേക്ക് 16 വരെ അപേക്ഷിക്കാം.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ എന്‍ട്രന്‍സ് പരീക്ഷ വഴി പ്രവേശനം നടത്തുന്ന ഏതാനും കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സൗകര്യം. വിജ്ഞാപനപ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പരമാവധി നാല് പ്രോഗ്രാമുകളിലേക്ക് 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 10 വരെയും 170 രൂപ പിഴയോടെ 13 വരെയും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 11 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ബി.എ. മള്‍ട്ടി മീഡിയ നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും സപ്തംബര്‍ 22 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം
ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എ. ഉര്‍ദു ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

കാമ്പസില്‍ വനിതാ സുരക്ഷാ ജീവനക്കാര്‍ സേവനം തുടങ്ങി
കാലിക്കറ്റ് സര്‍വകലാ കാമ്പസില്‍ വനിതാ സുരക്ഷാ ജീവനക്കാര്‍ സേവനം തുടങ്ങി. 25 പേരെയാണ് കരാറടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. കൂടുതല്‍ സ്ത്രീസൗഹൃദ കാമ്പസാക്കി മാറ്റുന്നതിന് ഇവരുടെ സേവനം പ്രയോജപ്രദമാകും. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് ഇവര്‍ ജോലിയിലുണ്ടാകുക. ഭരണകാര്യാലയം, പരീക്ഷാഭവന്‍, വനിതാ ഹോസ്റ്റല്‍, ടാഗോര്‍ നികേതന്‍, ഹെല്‍ത്ത് സെന്റര്‍, ഡേ കെയര്‍ സെന്റര്‍, തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇവരുടെ സേവനം ലഭ്യമാകും.