Asianet News MalayalamAsianet News Malayalam

അസാപ് കേരള: കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ അപേക്ഷ ക്ഷണിച്ചു

186 മണിക്കൂറാണ് പരിശീലന ദൈര്‍ഘ്യം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.എസ്.ക്യൂ.എഫ്  ലെവല്‍ 6, എന്‍.സി.ഇ.വി.ടി  സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. 

can apply for communicative English trainer
Author
Wayanad, First Published Apr 9, 2021, 3:02 PM IST

വയനാട്: അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ (CET ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.. ഏപ്രില്‍ മാസം പകുതിയോടെ പരിശീലനം ആരംഭിക്കുന്ന കോഴ്‌സില്‍ പ്രവേശനം നേടാനുള്ള അടിസ്ഥാന യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്. 186 മണിക്കൂറാണ് പരിശീലന ദൈര്‍ഘ്യം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.എസ്.ക്യൂ.എഫ്  ലെവല്‍ 6, എന്‍.സി.ഇ.വി.ടി  സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. 

നികുതി ഉള്‍പ്പെടെ 15946 രൂപയാണ് ഫീസ്. പ്രായപരിധിയില്ല. വാര, വരാന്ത്യ ബാചുകളിലേക്ക് പ്രവേശനം നേടാവുന്നതാണ്. സ്‌കില്‍ ട്രെയിനിങ് മേഖലകളില്‍ പരിശീലകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും് അപേക്ഷിക്കാവുന്നതാണ്. രജിസ്‌ട്രേഷന് വേണ്ടി www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കു 9495999638/ 9495999692 എന്നീ നമ്പറുകളില്‍ വിളിക്കുക.

Follow Us:
Download App:
  • android
  • ios