ജനറല്‍, റിസര്‍വേഷന്‍, കമ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ട ഉള്‍പ്പെടെയുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷ നല്‍കണം.

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ സര്‍ക്കാര്‍, എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിങ്, അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദപ്രവേശനത്തിന് അപേക്ഷിക്കാം. ജനറല്‍, റിസര്‍വേഷന്‍, കമ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ട ഉള്‍പ്പെടെയുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷ നല്‍കണം.

കമ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ നല്‍കണം. www.admission.kannuruniverstiy.ac.in വഴി ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സഹായങ്ങള്‍ക്ക്: 0497-2715261, 7356948230 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona