പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഓണ്‍ലൈനായി 16 വരെ അപേക്ഷിക്കാം.

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ നാടകപഠന വിഭാഗമായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിനയം, സംവിധാനം, രംഗവസ്തു നിര്‍മാണം, ചമയം, വെളിച്ചം, വസ്ത്രാലങ്കാരം, പാരമ്പര്യ കലകള്‍, സംഗീതം, ന്യൂ മീഡിയ, കുട്ടികളുടെ നാടകകല തുടങ്ങി നാടകത്തിന്റെ വിവിധ മേഖലകളെ ശാസ്ത്രീയമായി മനസിലാക്കുന്നതിനും പ്രയോഗിക്കുന്നതിനും സഹായകമാകുന്ന ബാച്ചിലര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് കേരളത്തിലെ ഏക നാടക ബിരുദ കോഴ്‌സാണ്. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഓണ്‍ലൈനായി 16 വരെ അപേക്ഷിക്കാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona