തിരുവനന്തപുരം: കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ ബിരുദ പ്രോഗ്രാമിന്  (B.Des) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 50 ശതമാനം ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചവർക്ക് ഡിസംബർ മൂന്നാം തിയതിവരെ അപേക്ഷിക്കാം. 

ജനനം 2000 ഓഗസ്റ്റ് ഒന്നിന് മുൻപാകരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വയസ്സുവരെ കൂടുതലാകാം. അപേക്ഷ ഫീസ് 2000 രൂപ. അഭിരുചി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ ഡിസംബർ അഞ്ചിന് നടക്കും. അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും www.ksid.ac.in. ഫോൺ. 0474-2719193.