തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ ബിരുദ പ്രോഗ്രാമിന് (ബി.ഡെസ്) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചവർ 29ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷിക്കാം. 2000 ആഗസ്റ്റ് ഒന്നിന് മുമ്പ് ജനിച്ചവരാകരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വയസ്സിളവ് ലഭിക്കും. അപേക്ഷ ഫീസ് 2000 രൂപ. അഭിരുചി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ 29ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ksid.ac.in. ഫോൺ: 0474 2719193.