Asianet News MalayalamAsianet News Malayalam

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം

മുൻ വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുള്ളവർ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. 

can apply for education grant for children of welfare committee members
Author
Trivandrum, First Published Nov 27, 2020, 1:48 PM IST

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായവരുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.  2020-21 അദ്ധ്യയന വർഷത്തിൽ 8, 9, 10, എസ്.എസ്.എൽ.സി ക്യാഷ് അവാർഡ്, പ്ലസ് വൺ/ ബി.എ/ ബി.കോം/ ബി.എസ്സി/ എം.എ/ എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു/ എം.എസ്സി/ ബി.എഡ് എന്നിവർക്ക് അപേക്ഷിക്കാം.  പ്രൊഫഷണൽ കോഴ്സുകളായ എൻജിനീയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ ഫാംഡി/ ബി.എസ്സി നഴ്സിംഗ്/ പ്രൊഫഷണൽ പി.ജി കോഴ്സുകൾ/ പോളിടെക്നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്സിംഗ്/ പാരാ മെഡിക്കൽ കോഴ്സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എൻജിനിയറിങ് (ലാറ്ററൽ എൻട്രി) അഗ്രിക്കൾച്ചറൽ/ വെറ്റിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽ.എൽ.ബി (3 വർഷം, 5 വർഷം)/ ബി.ബി.എം/ ഫിഷറീസ്/ബി.സി.എ/ ബി.എൽ.ഐ.എസ്.സി/ എച്ച്.ഡി.സി ആൻഡ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്/ സി.എ. ഇന്റർമീഡിയേറ്റ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം.

മുൻ വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുള്ളവർ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.  അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷിക്കണം.  അപേക്ഷകൾ ജനുവരി 15ന് മുമ്പ് www.labourwelfarefund.in  മുഖേന സമർപ്പിക്കണം.  ഓഫ്ലൈൻ അപേക്ഷ സ്വീകരിക്കില്ല.

 

Follow Us:
Download App:
  • android
  • ios