Asianet News MalayalamAsianet News Malayalam

ബിടെക്, എംടെക് ബിരുദധാരികളാണോ? ഐ.ടി തൊഴിലവസരം: കെൽട്രോൺ കോഴ്‌സിന് അപേക്ഷിക്കാം

2020-2021 വർഷത്തിൽ എം.സി.എ/ ബി.ടെക്/ എം.ടെക് പാസ്സായ/ പാസ്സാകുന്ന ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. 

can apply for keltron course for btech and m tech graduates
Author
Trivandrum, First Published Aug 6, 2021, 2:44 PM IST

തിരുവനന്തപുരം: ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. 2020-2021 വർഷത്തിൽ എം.സി.എ/ ബി.ടെക്/ എം.ടെക് പാസ്സായ/ പാസ്സാകുന്ന ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ C++/C# DotNet/JAVA Full Stack/ Android JAVA/ Hardware Testing and Validation തുടങ്ങിയ സാങ്കേതിക വിദ്യകളിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിൽ സിറിയൻ ചർച്ച് റോഡിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ നോളഡ്ജ് സെന്ററുമായോ 9895185851, 7356789991 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.


മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios