Asianet News MalayalamAsianet News Malayalam

കേരള മീഡിയ അക്കാദമി മാധ്യമ അവാർഡ്: ജനുവരി 20വരെ അപേക്ഷിക്കാം

2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ വന്നവയാണ് അവാർഡിനു പരിഗണിക്കുന്നത്.

can apply for kerala media academy award
Author
Kochi, First Published Jan 5, 2021, 10:38 AM IST


തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2020 ലെ  മാധ്യമ അവാർഡുകൾക്കുളള അപേക്ഷ ക്ഷണിച്ചു. എൻട്രി ജനുവരി 20 വരെ നൽകാം. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ വന്നവയാണ് അവാർഡിനു പരിഗണിക്കുന്നത്.
ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുളള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ.മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുളള എൻ.എൻ.സത്യവ്രതൻ അവാർഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുളള മീഡിയ അക്കാദമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിനുളള മീഡിയ അക്കാദമി അവാർഡ് എന്നിവയ്ക്കാണ് എൻട്രി ക്ഷണിച്ചത്.

റിപ്പോർട്ടിൽ/ഫോട്ടോയിൽ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേർത്തിട്ടില്ലെങ്കിൽ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കണം. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ അയയ്ക്കാം. എൻട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം. 2020-ലെ ദൃശ്യമാധ്യമപ്രവർത്തകനുളള അവാർഡിന് പ്രേക്ഷകർക്കും  പേര് നിർദ്ദേശിക്കാം. ഏതു മേഖലയിലെ ഏതു പ്രോഗ്രാമാണ് ശുപാർശ ചെയ്യുന്നത് എന്നു രേഖപ്പെടുത്തണം. പ്രേക്ഷകർക്ക് അക്കാദമിയുടെ വിലാസത്തിലോ keralamediaacademy.gov @gmail.com  എന്ന ഇ-മെയിലിലോ ശുപാർശ അയയ്ക്കാം. 

ഫോട്ടോഗ്രഫി അവാർഡിനുളള എൻട്രിക്ക്  ഒറിജിനൽ ഫോട്ടോ തന്നെ അയയ്ക്കണം. ഫോട്ടോകളുടെ 10  X 8 വലുപ്പത്തിലുള്ള പ്രിന്റുകൾ നൽകണം. ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരജേതാക്കൾക്കു ലഭിക്കുക. എൻട്രികൾ വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682030 എന്ന വിലാസത്തിൽ ലഭിക്കണം.  അയയ്ക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേയ്ക്കുളള എൻട്രിയാണ് എന്ന് രേഖപ്പെടുത്തണം.
 

Follow Us:
Download App:
  • android
  • ios