Asianet News MalayalamAsianet News Malayalam

കൊച്ചിൻ ഷിപ്പ്‍യാർഡിൽ വിവിധ ട്രേഡുകളിൽ‌ ഒഴിവ്; സെപ്റ്റംബർ എട്ട് വരെ അപേക്ഷിക്കാം

ഒരു വർഷമാണ് പരിശീലനം. സെപ്റ്റംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. 

can apply for many trades in cochin shipyard
Author
Kochi, First Published Aug 29, 2020, 12:48 PM IST

കൊച്ചി: കൊച്ചിൻ ഷിപ്‌യാഡിൽ വിവിധ ട്രേഡുകളിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ  അപ്രന്റിസ് അവസരം. 139 ഒഴിവുകളാണുള്ളത്. ഒരു വർഷമാണ് പരിശീലനം. സെപ്റ്റംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത, സ്റ്റൈപ്പൻഡ് എന്നിവ:

ഗ്രാജുവേറ്റ് അപ്രന്റിസ്:- 67 ഒഴിവ്
ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷന്‍/ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി, സേഫ്റ്റി എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം, 12,000 രൂപ.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്:- 72 ഒഴിവ്
ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, കൊമേഴ്സ്യൽ പ്രാക്ടീസ്: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ, 10,200രൂപ.

അപ്രന്റിസ്ഷിപ്പ് ചട്ടപ്രകാരണ് പ്രായം, ശാരീരിക യോഗ്യത എന്നിവ നിശ്ചയിക്കുന്നത്. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
 

Follow Us:
Download App:
  • android
  • ios